മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും.വിദ്യാലയത്തിലെ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ക്കായി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായാണ് സ്മാര്‍ട്ട് ചലഞ്ചിലൂടെ ഇരു പത് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം നടത്തിയത്.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫോണുകള്‍പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസിക്ക് കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹി ച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര അധ്യക്ഷയാ യി.സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.റജീന ടീച്ചര്‍,വാര്‍ഡ് മെമ്പര്‍ കെ.ടി. അബ്ദുള്ള, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി, മാനേജര്‍ റഷീദ് കല്ലടി, സ്റ്റാഫ് സെക്രട്ടറി പി.ശ്യാമപ്രസാദ്,വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ പി.കെ.ഹംസ,പി.എം.കുഞ്ഞിക്കോയ തങ്ങള്‍,ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,പി.ഗിരീഷ്,പി.മനോജ്,കെ.സാജിത്, കെ.എം.മുസ്തഫ, പി.പി.മുഹമ്മദലി,സി.ടി.ലത്തീഫ്,സി. റഫീഖ് പങ്കെടുത്തു.സ്മാര്‍ട്ട് ചലഞ്ചിന്റെ രണ്ടാം ഘട്ടത്തില്‍ ഡാറ്റ റീചാര്‍ജ്, സ്മാര്‍ട്ട് ഫോണ്‍ ബാങ്ക് എന്നിവ നടപ്പാക്കും.