അഗളി: അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് യുദ്ധകാലാടിസ്ഥാ നത്തില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അഗളിയില്‍ ചേര്‍ന്ന ജനപ്രതി നിധികളുടേയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടേയും യോഗം തീരു മാനിച്ചു.നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ സൗകര്യ മെത്തിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മൂന്ന് ദിവസത്തിനകം സ മര്‍പ്പിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ഇന്റര്‍നെറ്റ് സേവനദാതാക്ക ളോട് യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള മൊബൈല്‍ ടവറുകളുടെ പ്രസരണ ശേഷി വര്‍ധിപ്പി ക്കുമെന്നും പുതിയവ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും സേവ നദാതാക്കള്‍ ഉറപ്പുനല്‍കി.ഉള്‍പ്രദേശങ്ങളിലും വിദൂര ആദിവാസി ഊരുകളിലും കേബിള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശ്രമിക്കും. വനം റെവന്യു കെഎസ്ഇബി വകുപ്പുകളുടെ അനുമതി തേടും. ആ വശ്യമായ ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങളും എംപി,എംഎല്‍എ ഫണ്ടുകളില്‍ നിന്നും വഹിക്കുന്ന കാര്യം പരിഗണിക്കും.
വികെ ശ്രീകണ്ഠന്‍ എംപി,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മരുതി മുരുകന്‍,പഞ്ചായത്ത് അധ്യക്ഷരായ അംബിക ലക്ഷ്മണന്‍,ജ്യോതി അനില്‍കുമാര്‍,പി രാമമൂര്‍ത്തി,ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വികെ സുരേഷ്‌കുമാര്‍,മറ്റു ജനപ്രതിനിധിക ള്‍,ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികളുടേയും പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടേയും പ്രതിനിധികള്‍ പങ്കെടുത്തു.