മണ്ണാര്‍ക്കാട്:നാളെ 500 പേര്‍ക്കു ള്ള കോവിഷീല്‍ഡ് വാക്‌സിനേഷ ന്‍ ലഭ്യമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍. പമീലി അറിയിച്ചു.45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്ര മായാണ് വാക്‌സിനേഷന്‍.100 എണ്ണം ഓണ്‍ ലൈന്‍ സ്ലോട്ട് ബുക്കിംഗ് ആണ്. 50 ആദ്യ ഡോസ്, 50 രണ്ടാം ഡോ സ്.ഓണ്‍ലൈന്‍ രജിസ്‌ട്രേ ഷന്‍ ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് തുടങ്ങും.ബാക്കിയുള്ള 400 സ്‌പോട്ടായിട്ടാണ് നല്‍കുക.200 ആദ്യ ഡോസ്,200 രണ്ടാം ഡോസ്. രാവിലെ എട്ടു മണിക്ക് ടോക്കണ്‍ എടു ക്കുന്ന മുറയ്ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. മാര്‍ച്ച് 30നോ മുമ്പോ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് (അതായത് 84 ദിവസം കഴിഞ്ഞവര്‍ക്ക് ) മാത്രമേ രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യ മാവുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ വാക്‌സിനേഷന്‍ കേന്ദ്രം നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലാണ് പ്രവര്‍ത്തിക്കുന്നത്.