മണ്ണാര്‍ക്കാട്:നഗരസഭയില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഇളവുകള്‍ അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം.മണ്ണാര്‍ക്കാട് നഗരസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഫി റോസ് ബാബു,ബാസിത് മുസ്‌ലിം, രമേശ് പൂര്‍ണ്ണിമ എന്നിവര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.വിഷയം ഇന്ന് ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തപ്പോഴാ ണ് അംഗങ്ങളുടെ സംയുക്ത അഭിപ്രായത്തില്‍ പരിഗണിക്കേണ്ടതി ല്ലെന്ന് തീരുമാനിച്ചത്.

പ്രതിദിന ടിപിആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് രോഗ വ്യാ പന തോത് കൃത്യമായി വിലയിരുത്തുന്നതിന് സാധിക്കുകയില്ല എന്നതിനാലാണ് ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി മാനദണ്ഡമായി എടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചി ട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോ ധിച്ചതില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളുടെ ടിപിആറില്‍ വ്യതിയാനങ്ങള്‍ കണ്ടു വരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ മാനദണ്ഡമാക്കി എടുത്ത് തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശങ്ങളുടെ ടിപിആര്‍ എല്ലാ ബുധനാഴ്ചക ളിലും പ്രഖ്യാപിക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോ റിറ്റിയ്ക്ക് മേല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടു ള്ളത്.ഇതിനാല്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തിന്റെ മാത്രം ടിപിആര്‍ പരിശോധിച്ച് നിലവില്‍ തുടരുന്ന നിയന്ത്രണങ്ങ ളില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുവാന്‍ നിര്‍വ്വാ ഹമില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.ജൂണ്‍ 16 മുതല്‍ 22 വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളുടെ ശരാശരി ടിപിആര്‍ ബുധനാഴ്ച പ്രഖ്യാപിക്കുന്നതിനും ഇതിന്റെ അടിസ്ഥാന ത്തില്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍,ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി,അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മണികണ്ഠന്‍,ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപി എസ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെപി റീത്ത എന്നിവര്‍ പങ്കെടുത്തു.
