മണ്ണാര്‍ക്കാട്:കെഎസ്ടിയു കരുതല്‍ സ്പര്‍ശം’ പദ്ധതിയുടെ രണ്ടാം ഘട്ട ത്തിന്റെ ഭാഗമായി ഉപജില്ലയിലെ സ്‌കൂളുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ധീന്‍ പഠനോപകരണങ്ങള്‍ ഡി.എച്ച്.എസ്.എസ് പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീമിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷ ത്തോളം രൂപയുടെ പഠന സാമഗ്രികളാണ് വിതരണം ചെയ്തത്. പദ്ധ തിയുടെ ഒന്നാംഘട്ടമായി സമൂഹ അടുക്കളകളിലേക്ക് ഭക്ഷണസാധ നങ്ങള്‍, വിവിധ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കോവി ഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവ കൈമാറുകയുണ്ടായി. ചട ങ്ങില്‍ കെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍, ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട്, ഉപജില്ലാ പ്രസിഡണ്ട് ടികെഎം ഹനീഫ, വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി ഹംസ, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ടി.കെ സലാം, പി.ഹംസ,ഷമീര്‍ മണലടി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!