തിരുവിഴാംകുന്ന്: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും.അമ്പലപ്പാറ കോളനി യിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കാപ്പുപറമ്പ് റോഡിലെ ഒരു വി ദ്യാര്‍ത്ഥിക്കുമാണ് മൊബൈല്‍ ഫോണ്‍ എത്തിച്ചത്.ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന കാര്യം വാര്‍ഡ്മെമ്പര്‍ നൂറുല്‍സലാമി നെ അറിയിക്കുകയായിരുന്നു.ഇദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നാ ണ് ഡിവൈഎഫ്ഐയുടെ ഇടപെടലുണ്ടായത്.വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം,ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുഭാഷ് ചന്ദ്ര ന്‍,സന്തോഷ് കൊട്ടത്തളത്തില്‍,അരുണ്‍കുമാര്‍ റാഫി,സിഗ്ബത്ത് എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ഫോണുകള്‍ കൈമാറിയത്.
