മണ്ണാര്‍ക്കാട്: ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായും ആശ്രയി ക്കുന്ന ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗ കര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം എല്‍എ ആരോഗ്യ വകപ്പു മന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. ജില്ലയില്‍ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലയാണ്. ആദിവാസി ജനവിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന ഇവി ടുത്തെ ഏക ആതുരാലയത്തില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യമി ല്ലാത്തതിന്റെ ബുദ്ധിമുട്ടും കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം ഓഫീസര്‍ നല്‍കിയ കത്തും എംഎല്‍എ മന്ത്രിക്ക് കൈമാറി.അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.