അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 13 -ാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ക്കായി നെന്‍മിനിശ്ശേരി സാംസ്‌കാരിക കേന്ദ്രം ആന്‍ഡ് യൂത്ത് ക്ലബ്ബ് അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് സമിതിക്ക് ഫോഗിങ് മെഷീനും സ്േ്രപ പമ്പും കൈമാറി.വാര്‍ഡ് മെമ്പര്‍ പി മുസ്തഫ,ബ്ലോക്ക് മെമ്പര്‍ വി അബ്ദുള്‍ സലീം,ജെഎച്ച് ഐ പ്രമോദ് കുമാര്‍,ടോമി തോമസ്,ടിടി എന്‍ സുനില്‍ദാസ്,എന്‍ ദിനേഷ്,എന്‍.കൃഷ്ണന്‍കുട്ടി,പി സുരേഷ് കുമാര്‍,പി നജീബ് എന്നിവര്‍ പങ്കെടുത്തു.