മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ കേവിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.കോവിഡ് വാക്‌സിന്‍ റജിസ്‌ട്രേഷന് വേണ്ടി ആരോഗ്യ വകുപ്പിന്റെ നിര്‍ദേ ശപ്രകാരം വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, അംഗ പരിമി തിയുള്ളവര്‍ തുടങ്ങി മുന്‍ഗണനാ പട്ടിക പ്രകാരമുള്ളവര്‍ക്കുള്ള റജിസ്‌ട്രേഷന്‍, അധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ആശുപത്രിപ്പടി മോഡേണ്‍ പ്ലാസ യില്‍ ഒന്നാം നിലയിലാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. എല്ലാ ദിവസവും കാലത്ത് 10.30 മണി മുതല്‍ വൈകിട്ട് 5 മണി വരെ സേവനം ലഭ്യമാകും.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി സൂപ്ര ണ്ട് ഡോ. പമീലി, ഡി.വൈ.എസ്.പി ഇ സുനില്‍കുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇബ്രാഹിം,അമുദ, സേവ് ഭാരവാഹികളായ നഷീദ് പിലാക്കല്‍, അസ്ലം അച്ചു, റിഫായി ജിഫ്രി, സി. ഷൗക്കത്ത് അലി, ഫിറോസ് സി.എം.,സോനു ശിവന്‍, അബ്ദുറഹിമാന്‍ ,ബാബു മങ്ങാടന്‍ പ്രവര്‍ത്തകരായ അന്‍വര്‍ , സഹീര്‍ , ഫക്രുദീന്‍, ഉമ്മര്‍ ഒറ്റകത്ത് , റംഷാദ്, ദീപിക, സുഹറ, നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.