മണ്ണാര്‍ക്കാട്: ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുന്ന കേന്ദ്രനയത്തി നെതിരെ കെഎസ്ആര്‍ടിഇഎ (സിഐടിയു) മണ്ണാര്‍ക്കാട് യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെ ക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെടി ഭക്തവത്സലന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. രാമന്‍കുട്ടി,ഷിന്റോ കുര്യന്‍,യൂണിറ്റ് വൈസ് പ്രസിഡന്റ് കെ രവി ചന്ദ്രന്‍,യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങളായ എം ബാബുരാജ്,ആര്‍ ശങ്കര്‍,യൂണിറ്റ് അംഗം കെ മുഹമ്മദ് ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.യൂണിറ്റ് സെക്രട്ടറി എം സി കൃഷ്ണകുമാര്‍ സ്വാഗതവും ട്രഷറ ര്‍ കെ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.