കാഞ്ഞിരപ്പുഴ: പഞ്ചായത്തിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്ക ണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓ ഫീസിന് ധര്‍ണ നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി സി അച്യുത ന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ടിപിആര്‍ പത്ത് ശതമാനമായിട്ട് പോലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണെന്ന് അദ്ദേഹം ആ രോപിച്ചു.മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിജി ടോമി,ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രിയ ടീച്ചര്‍,ബ്ലോക്ക് സെക്രട്ടറിമാരായ കുമാ രന്‍,എവി മുസ്തഫ,പഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍,ദിവ്യ,മണ്ഡലം ഭാരവാഹികളായ ലിറാര്‍,ബിബു,ബാങ്ക് പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍കാരക്കാട്ട് സ്വാഗതവും മാധവന്‍ നന്ദിയും പറഞ്ഞു. വാക് സിനേഷന്‍ കാര്യമക്ഷമമാക്കുക,നിരീക്ഷണ സമിതികളുടെ പ്രവ ര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയി ച്ചു.