മണ്ണാര്‍ക്കാട്: സിന്ദൂരത്തുമ്പിയിലെ അത്യപൂര്‍വ ജൈവപ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച അജയ് കൃഷ്ണ(16)നെ അ നുമോദിക്കാന്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വീട്ടിലെ ത്തി. ഒരേ ശരീരത്തില്‍ ആണ്‍-പെണ്‍ കോശങ്ങള്‍ ഇടകലര്‍ന്ന് വരുന്ന അപൂര്‍വ പ്രതിഭാസം സിന്ദൂരത്തുമ്പിയില്‍ കണ്ടെത്തിയാണ് ചങ്ങ ലീരിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അജയ് കൃഷ്ണ ശ്രദ്ധേയ നായിരി ക്കുന്നത്.ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സിന്ദൂരത്തുമ്പിയില്‍ അത്യപൂര്‍വ ജൈവപ്രതിഭാസം കണ്ടെത്തിയത്. വിചിത്ര തുമ്പിയെ പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷണ മേധാവി സുബിന്‍ കെ ജോസ്, ഗവേഷകന്‍ വിവേക് ച ന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറിയിരിക്കുക യാണ്. കോട്ടക്കല്‍ യൂണി വേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന അജയ് പ്രകൃതിയില്‍ കാ ണുന്ന വിവിധ ഇനം ജീവികളില്‍ നിരീക്ഷണം നടത്തി വരുന്നു ണ്ട്.എം.എല്‍.എയോടൊപ്പം മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈ ന്‍ കോളശ്ശേരി, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീ രി, ഷറഫു ചങ്ങലീരി, പഞ്ചായത്തംഗം ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.മണ്ണാര്‍ക്കാട് ചങ്ങലീരിയിലെ കാരാക്കുത്ത് വീട്ടില്‍ ജയന്‍ -നിഷ ദമ്പതികളുടെ മകനാണ് അജയ് കൃഷ്ണ.