തെങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തെ ങ്കര പഞ്ചായത്തില്‍ വാര്‍ഡുതല ജാഗ്രത സമിതികള്‍ സജീവമാ ക്കാ നും 5,12,വാര്‍ഡുകളില്‍ കോവിഡ് നിയന്ത്രണത്തിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു..എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും യോഗത്തി ലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.ജനകീയ ഹോട്ടലിന്റെ പ്ര വര്‍ത്തനവും യോഗത്തില്‍ വിലയിരുത്തി.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് എ ഷൗക്കത്ത്,വൈസ് പ്രസിഡന്റ് ടിന്റു,സ്ഥിരം സമിതി അധ്യക്ഷരായ ജഹീഫ്,ഉനൈസ്,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീഷ,സിപി അലി,ടികെ ഫൈസല്‍,ഹരിദാസന്‍,ഹംസക്കുട്ടി,ഷമീര്‍ പഴേരി, ജസി,ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു.