ജില്ലാ പഞ്ചായത്ത് അംഗം വീട്ടിലെത്തി അനുമോദിച്ചു
മണ്ണാര്‍ക്കാട്: സിന്ദൂരത്തുമ്പിയിലെ അത്യപൂര്‍വ്വ ജൈവപ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച മണ്ണാര്‍ക്കാട് ചങ്ങലീരി കാരക്കൂത്ത് വീട്ടില്‍ ജയന്‍ -നിഷ ദമ്പതികളുടെ മകന്‍ അജയ്കൃഷ്ണ (16)നെ ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ വീട്ടിലെ ത്തി അനുമോദിച്ചു.ഒരേ ശരീരത്തില്‍ ആണ്‍-പെണ്‍ കോശങ്ങള്‍ ഇട കലര്‍ന്ന് വരുന്ന അപൂര്‍വ പ്രതിഭാസമാണ് പത്താം ക്ലാസ്സുകാരനായ അജയ്കൃഷ്ണ കണ്ടെത്തിയത്.ഇത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുത്തു കയായിരുന്നു.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷണ മേധാവി സുബിന്‍ കെ ജോസ്, ഗവേഷകന്‍ വി വേക് ചന്ദ്രന്‍ എന്നിവരുടെ പഠനത്തിലാണ് ഗൈനാന്‍ഡ്രോമോര്‍ ഫിസം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് വ്യക്തമായത്.
പെണ്‍തുമ്പിയെ പോലെ മഞ്ഞ നിറത്തില്‍ കാണപ്പെട്ട ഈ തുമ്പി യുടെ വലത് കണ്ണിന്റെ പാതി, ഉദരത്തിന്റെയും ചില ഭാഗങ്ങള്‍, വലതു ചിറകുകളിലെ ഞരമ്പുകള്‍ എന്നിവ ആണ്‍തുമ്പിയിലെന്ന പോലെ പിങ്ക് കലര്‍ന്ന ചുവപ്പായിരുന്നു. ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു ജനിതകവൈകല്യമായാണ് കണക്കാക്കപ്പെടുന്നതെന്നും ഇത്തരം ജീവികളെ പ്രകൃതിയില്‍ അപൂര്‍വമായേ കണ്ടുകിട്ടാറുള്ളൂ എന്നും പഠനസംഘം പറഞ്ഞു. 2019ല്‍ ഇത്തരമൊരു വയല്‍ത്തുമ്പിയെ തൃശ്ശൂര്‍ കോള്‍ നിലങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അതിനെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വിസ് തുമ്പി ഗവേഷകനായ ഹന്‍സ്രുവേദി വില്‍ഡര്‍മുത്തിന്റെ സഹായത്തോ ടെ അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ ‘ഓഡോണേറ്റോളൊ ജിക്ക’യില്‍ ഈ അപൂര്‍വ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
കോട്ടക്കല്‍ യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന അജയ് പ്രകൃതിയില്‍ കാണുന്ന വിവിധ ഇനം ജീവികളില്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്.അനുമോദന ചടങ്ങില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, അസീസ് പച്ചീരി, ഷറഫുദ്ധീന്‍ ചേന്നാത്ത്,വാര്‍ഡ് മെമ്പര്‍ മാരായ ശരീഫ് ചങ്ങലീരി, സിദ്ധീഖ് മല്ലിയില്‍, അജ്മല്‍ റാഫി, മല്ലിയില്‍ കുഞ്ഞാന്‍, ഷാഫി പടിഞ്ഞാറ്റി, മുഹ്‌സിന്‍, ശരീഫ് അമ്പാടത്, ഇജ്മല്‍,മുസ്തഫ എം കെ, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു