മണ്ണാര്‍ക്കാട്:കോവിഡ് ബാധിതരായി ജില്ലയില്‍ ചികിത്സ യിലുള്ള വരുടെ എണ്ണം ഒമ്പതിനായിരത്തില്‍ താഴെയെത്തി.കോവിഡ് ര ണ്ടാം തരംഗം രൂക്ഷമായ ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തുന്നത് ആദ്യമായാണ്.ഒരു ഘട്ടത്തി ല്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷം കടന്നിരുന്നു.

നിലവില്‍ 8753 പേരാണ് ചികിത്സയിലുള്ളത്. സിഎഫ്എല്‍ടിസി, കോവിഡ് ആശുപത്രികള്‍,സ്വകാര്യ ആശുപത്രികള്‍,ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവടങ്ങളില്‍ 2854 പേരാണ് ഉള്ളത്.5899 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.മണ്ണാര്‍ക്കാട് എംഇഎസ് കോളജ് സിഎഫ്എല്‍ടിസിയില്‍ 11 പേരും ഷോളയൂരില്‍ 34 ,അഗളി പ്രീമെട്രിക് ഹോസ്റ്റലില്‍ 25 ,എസ് വി എംഎമ്മില്‍ 42 , സിഎച്ച് സി യില്‍ ഒമ്പത് ,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 22 , ജിടിഎച്ച് കോട്ടത്തറയില്‍ 13 പേരും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കരിമ്പയില്‍ 59,അഗളി കില 41,കുമരംപുത്തൂര്‍ 10,അലനല്ലൂര്‍ ആറ്, തച്ചമ്പാറ 17 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 13 വരെ ജില്ലയിലെ സ്വകാര്യ സ്ഥാപന ങ്ങളില്‍ ഉള്‍പ്പടെ ആന്റിജന്‍,ആര്‍ടിപിസിആര്‍ പരിശോധന നട ത്തിയത് 5,76,776 പേരാണ്.ഇതില്‍ 1,35,055 പേരുടെ പരിശോധന ഫലം പോസിറ്റീവായി.ഇക്കാലയളവില്‍ 1,20,142 പേര്‍ പേര്‍ രോഗ മുക്തി നേടി.രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.ഇന്ന് ജില്ലയില്‍ 1027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1744 പേര്‍ രോഗമുക്തി നേടി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്.14.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.മേയ് പകുതിയില്‍ ഇത് 31.7 ശത മാനമായിരുന്നു.ടിപിആര്‍ പത്തില്‍ താഴെയാക്കാനുള്ള തീവ്രശ്രമ ത്തിലാണ് ജില്ല.ചികിത്സയില്‍ തുടരുന്നവരില്‍ ഭൂരിഭാഗം പേരും വീട്ടു നിരീക്ഷണത്തിലാണെന്നതും ജില്ലയ്ക്ക് ആശ്വാസം പകരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!