കോട്ടോപ്പാടം :വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടക്കാട് മണ്ണില്‍ കോളനിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ.ഉമ്മുസല്‍മ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി കെ.എ.ഹുസ്‌നി മുബാറക്, ഗ്രാമപഞ്ചായത്തംഗം സി. കെ.സുബൈര്‍,എം.എസ്.എസ് സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത്,കെ.ഇബ്രാഹിം ഹാജി, വി.കെ.ബഷീര്‍,പി.സി.ഫൈസല്‍,ജാഫര്‍ നാലകത്ത്,ടി. പി.അഫ്‌സ ല്‍ എന്നിവര്‍ സംസാരിച്ചു.പ്രദേശത്തെ ഇരുപത് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ട് പുസ്തകം,പേന,ഇന്‍സ്ട്രുമെന്റ് ബോക് സ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കിയത്.