മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ബാറ്ററി,ഇന്‍വേര്‍ട്ടര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തിലൂടെ ആവശ്യപ്പെട്ടു.അവശ്യ സര്‍ വീസുകള്‍ക്കായി ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സ് ഉള്‍പ്പെ ടെയുള്ള വാഹനങ്ങളുടെ ബാറ്ററി തകരാറിലാകുന്നതും ഡിസ്ചാര്‍ജ് ആവുന്നതും നിത്യ സംഭവമാണ്.ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനും ബാറ്ററി,ഇന്‍വെര്‍ട്ടര്‍,യുപിഎസ് അത്യാവ ശ്യമാണ്.ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് ഈ മേഖലയെ കൂടി ആ വശ്യസര്‍വീസ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുംയോഗം ആവ ശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ഗോപി നായര്‍, ജനറല്‍സെക്രട്ടറി രാജേ ഷ്, ട്രഷറര്‍ ഷമീര്‍ വികെഎച്ച് എന്നിവര്‍ സംസാരിച്ചു.