മണ്ണാര്‍ക്കാട്: നഗരസഭ സാമൂഹ്യ അടുക്കളയിലേക്ക് സേവ് മണ്ണാര്‍ ക്കാട് പച്ചക്കറികള്‍ നല്‍കി. നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീ റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ സാമുഹ്യ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തിച്ച് നല്‍കിയത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. സേവ് ഭാരവാഹികളായ അസ്ലം അച്ചു, കൃഷ്ണകുമാര്‍ , പ്രവര്‍ത്തകരായ അന്‍വര്‍ , ഫസല്‍ എന്നിവര്‍ സന്നിഹതരായിരുന്നു.