അലനല്ലൂര്‍:ഇരുവൃക്കകളും തകരാറിലായ അലനല്ലൂര്‍ വഴങ്ങല്ലി പള്ളിക്കല്‍ ജാബിറിന്റ ചികിത്സക്ക് സഹായഹസ്ത നീട്ടി അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി.യുവാവിന്റെ ചികി ത്സക്കായി 10,000 രൂപയാണ് സംഘം നല്‍കിയത്.സംഘം പ്രസിഡന്റ് വി അജിത്കുമാര്‍,വൈസ് പ്രസിഡന്റ് അഡ്വ.മനോജ്, ഡയറക്ടര്‍മാ രായ ദാമോദരന്‍,രാധാകൃഷ്ണന്‍,സുനിത,സെക്രട്ടറി ബിനേഷ് ഒ.വി എന്നിവര്‍ ചേര്‍ന്നാണ് ധനസഹായം കൈമാറിയത്.ചികിത്സാ സമിതി ചെയര്‍മാന്‍ ഫിറോസ് കീടത്ത് സഹായ തുക ഏറ്റുവാങ്ങി.