അലനല്ലൂര്‍: ഇരുവൃക്കകളും തകരാറിലായ അലനല്ലൂര്‍ വഴങ്ങല്ലി പള്ളിക്കല്‍ ജാബിറിന്റ ചികിത്സക്കായി മിത്രം റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഏഴേമുക്കാല്‍ ലക്ഷം രൂപ ചികിത്സാ സഹായ സമിതിക്ക് കൈമാറി.മിത്രം റെസിഡന്‍ഷ്യല്‍ ആന്‍ഡ് വെല്‍ഫയര്‍ പ്രസിഡന്റ് അബ്ദു കെ,സെക്രട്ടറി പി മുസ്തഫ,ട്രഷറര്‍ യൂസഫ് മഠ ത്തില്‍,ജോയിന്റ് സെക്രട്ടറി പി നജീബ് എന്നിവര്‍ ചേര്‍ന്ന് 777777 രൂപയുടെ ചെക്കാണ് നല്‍കിയത്.ധനസഹായ തുക ജാബിര്‍ ചികി ത്സാ സഹായ സമിതി ചെയര്‍മാന്‍ കീടത്ത് ഫിറോസ് മാസ്റ്റര്‍, ട്രഷറ റായ ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീം,കണ്‍വീനര്‍ ആരിഫ് തുവ്വശ്ശേരി എന്നിവര്‍ ഏറ്റുവാങ്ങി.ജംഷാദ് കെ,അക്ബര്‍ കെ,മാനു കീടത്ത്,ഹനീഫ മുട്ടിക്കല്‍,ഉമ്മര്‍,വിഷ്ണു അലനല്ലൂര്‍, ലു ക്മാന്‍,സുരേഷ് കുമാര്‍ പിവിഎന്‍ എന്നിവര്‍ സംബന്ധിച്ചു.മിത്രം രൂപീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധങ്ങ ളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. അല നല്ലൂര്‍ വാസുമാസ്റ്റര്‍ പടിയിലെ എഴുപത് കുടുംബങ്ങള്‍ അടങ്ങുന്ന കൂട്ടായ്മയാണ് മിത്രം റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍.