മണ്ണാര്‍ക്കാട്: അട്ടപ്പാടി ആദിവാസി ഊരിലെ ഗര്‍ഭിണിയായ യുവ തിക്ക് ചികിത്സ കിട്ടാതെ പ്രസവത്തിനിടെ കുട്ടി മരിച്ചെന്ന സംഭ വത്തിലെ കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേ സെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മ ണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു.രാവിലെ മുതല്‍ വേദന കൂടിയതിനാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സുമാരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല എന്നതും പലതവണ ആവശ്യപ്പെട്ടിട്ടുംലേബര്‍ റൂമിലേക്ക് മാറ്റാത്തതിനാല്‍ സംഭവിച്ച ഈ മരണം ആദിവാസി പിന്നോക്ക വിഭാഗക്കാരോടൊള്ള അവഗണന യാണ്.അട്ടപ്പാടി പാലൂര്‍ ഊരിലെ മാരിയത്താളിനുണ്ടായ ഈ ദുര നുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ കടുത്ത നടപടി വേണം. യുവതി കോവിഡ് ബാധിതയായതിനാല്‍ ചികിത്സ നല്‍ കില്ല എന്നത് കടുത്ത അനാസ്ഥയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.