മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തിലെ 130 കേന്ദ്രങ്ങളില്‍ ഇടതു ഫാസിസത്തിന്റെ ബിജെപി വേട്ടയ്‌ക്കെതിരെ പ്രതിഷേധ ജ്വാല എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ നട ത്തി.ബിജെപി നേതാക്കളേയും കുടുംബത്തേയും അതുവഴി പാര്‍ ട്ടിയേയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും നീക്കം നടത്തുന്നതെന്നാരോപിച്ചായിരുന്നു ധര്‍ണ. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നടത്തിയ ധര്‍ണ്ണ സമരം ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മാരായ എ.ബാല ഗോപാലന്‍, ടി.വി.സജി, സെക്രട്ടറി എന്‍.ബിജു,വൈസ് പ്രസിഡന്റ് ടി.എം.സുധ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, കെ രഘുനാഥ്,എം.മോഹനകൃഷ്ണന്‍,പി.ദിനേശ് എന്നിവര്‍ സംസാരിച്ചു.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രതിഷേധ ജ്വാല സമരങ്ങള്‍ മണ്ഡ ലം ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി.സജി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.സുബ്രഹ്മണ്യന്‍, ടി.എം. സുധ,സെക്രട്ടറിമാരായ എന്‍.ബിജു,പി.രാജു, സുഷമാശ്രീരാമന്‍, ട്രഷറര്‍ എ.പി.അനീഷ്, ജില്ലാകമ്മിറ്റി അംഗം എം.വി.രവീന്ദ്രന്‍, അട്ടപ്പാടി മേഖല പ്രസിഡന്റ് കെ.ശ്രീനിവാസന്‍, എസ്.ടി.മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിങ്കിരി, യുവമോര്‍ച്ച മണ്ഡലം ജന റല്‍ സെക്രട്ടറി എസ്.മുരളീകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി. അനൂപ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ,ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി, ഒ.ബി.സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.രതീഷ്ബാബു,കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ശങ്കരന്‍കുട്ടി, എസ് സി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് മാധവന്‍, വി.വിഷ്ണു, കെ.രതീഷ്, കെ.പ്രസാദ്, ടി.വി.പ്രസാദ്,കെ.ജി.സുരേഷ്,എം.സുഭാഷ്,കെ.പി.സിബി,അരുണ്‍കുമാര്‍,രാജീവ്, ബി.ജെ.പി ജനപ്രതിനിധികളായ പി.പ്രസാദ്, എന്‍.ലക്ഷ്മി, പി.സുഭാഷ്, സന്ധ്യാഷിബു, സൗമ്യ, സൂര്യാകൃഷ്ണ, ശാ ന്തി,സുനില്‍കുമാര്‍, രങ്കന്‍,വേലുസ്വമി, മിനി ജി കുറുപ്പ്, സെന്തില്‍ കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.