പാലക്കാട് : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥയായിരുന്ന അധ്യാപിക എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെ ലവിലേക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക പരിക്കേറ്റ വിദ്യാലക്ഷ്മി യു ടെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊണ്ടുള്ള രേഖകളും ഭര്‍ ത്താവ് രാജീവ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് കൈ പ്പറ്റി. ജില്ലാ കലക്ടറുടെ ചേംബറില്‍ വെച്ചാണ് തുക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും നിക്ഷേപ രേഖകളും കൈമാ റിയത്.
ജില്ലയില്‍ ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോ ടനുബന്ധിച്ച് ഡ്യൂട്ടിക്കായി അഗളി ജി.വി.എച്ച്.എസ്.എസില്‍ എത്തിയ കടമ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക എന്‍.വിദ്യാലക്ഷ്മി കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്കേ റ്റ ഇവര്‍ നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാലക്ഷ്മിയുടെ ഭര്‍ത്താവില്‍ നിന്നും ജില്ലാ കലക്ടര്‍ ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധു, മണ്ണാര്‍ക്കാട് ആര്‍.ഒ ആയിരുന്ന ഡി.എഫ്.ഒ വി.പി ജയപ്രകാശ്,തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.