കോങ്ങാട്: കോവിന്‍ ആപ്പില്‍ വാക്‌സിനേഷന് ഷെഡ്യൂള്‍ ചെയ്യു മ്പോഴുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് അഡ്വ.കെ ശാന്തകുമാരി എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ ശ്രദ്ധ യില്‍പ്പെടുത്തി.നിലവില്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ഒരേ ടൈം സ്ലോട്ടില്‍ നൂറ് കണക്കിന് ആളുകള്‍ക്കാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 90 ശതമാനം വാക്‌സിനേ ഷന്‍ കേന്ദ്രത്തിലും ഒരു മണിക്കൂറില്‍ ശരാശരി 30-40 പേര്‍ക്ക് വാ ക്‌സിനേഷന്‍ നല്‍കാനുള്ള സംവിധാനമേയുള്ളൂ.എന്നാല്‍ 150-200 സ്ലോട്ട് വരുന്ന ദിവസങ്ങളില്‍ നൂറില്‍ കൂടുതല്‍ പേര്‍ക്ക് രാവിലെ 9 മുതല്‍ 10 വരെയാണ് സമയം അനുവദിച്ച് കിട്ടുന്നത്.നിലവില്‍ ആപ്ലിക്കേഷനില്‍ ഉള്ള രാവിലെ ഒമ്പത് മുതല്‍ 10,10 മുതല്‍ 11,11 മുതല്‍ ഉച്ചയ്ക്ക് 12,12 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെയുള്ള സ്ലോട്ടുകളില്‍ മൊത്തം വാക്‌സന്‍ ആറ് മണിക്കൂറില്‍ വീതിച്ച് ഓരോ സ്ലോട്ടും മുന്‍ഗണക്ക് വേര്‍തിരിച്ച് നല്‍കാനുള്ള നടപടിയെ ടുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.വാക്‌സിന് ഷെഡ്യൂള്‍ ലഭിക്കുന്ന ആളു കള്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്കും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.രാവിലെ തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തിലുണ്ടാകുന്ന തിക്കും തിരക്കും ഒഴിവാ ക്കാന്‍ പാടുപെടുകയാണ്.വിഷയത്തില്‍ അടിയന്തരമായി ഇടപെ ടണമെന്നും മന്ത്രിയോട് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.