അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ നി ര്‍ധനരായ കുട്ടികള്‍ക്ക് മുണ്ടക്കുന്ന് ന്യൂ ഫീനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്‌കൂളിന്റെ ഓണ്‍ലൈന്‍ പഠന സൗ കര്യം നൂറു ശതമാനത്തില്‍ എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാ യിട്ടാണ് എസ്.എസ്.ജി. അംഗങ്ങള്‍ കൂടിയായ ക്ലബ്ബ് ഭാരവാഹികള്‍ ഈ ചുമതല ഏറ്റെടുത്തത്. കൂടാതെ ലോക്ക് ഡൌണ്‍ കാരണം മൊ ബൈല്‍ ഷോപ്പുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളുടെ തക രാറായി കിടക്കുന്ന ഫോണുകളും ക്ലബ്ബിന്റെ സഹായത്തോടെ ശരി യാക്കി നല്‍കിയിരുന്നു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ക്ലബ്ബ് പ്രസിഡണ്ട് സമീല്‍. വി.ടി, സെക്രട്ടറി അന്‍വര്‍ ഞറളന്‍ എന്നിവര്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കരക്ക് കൈമാറി. അ വ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു. എസ്.എസ്.ജി. യുടെ സഹകരണത്തോടെ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ 100ശതമാനം ഓണ്‍ലൈന്‍ പഠന സൗകര്യമുള്ള വിദ്യാലയമാക്കാന്‍ സാധിച്ചു. എല്ലാ ദിവസവും സ്‌കൂളിലെ കുട്ടിക ളെ മുഴുവന്‍ പങ്കെടുപ്പിച്ചു കൊണ്ട് മാതൃകാ പരമായി ഓണ്‍ലൈന്‍ അസംബ്ലി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നു വരുന്നു.