മണ്ണാര്‍ക്കാട്: എം.ഇ.എസ് കോളജ് – പയ്യനെടം – മൈലാമ്പാടം റോഡി ന്റെ ശോച്യാവസ്ഥയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ തടസ്സവും മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ പണി പൂര്‍ത്തിയാക്കേണ്ട തിന്റെ ആവശ്യകതയും സംബന്ധിച്ച് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. പൊളിച്ചിട്ട മണ്ണാര്‍ ക്കാട് എം.ഇ.എസ് കോളജ് – പയ്യനെടം റോഡിന്റെ നിര്‍മ്മാണ പ്രവ ര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതു മൂലം ജനങ്ങള്‍ പ്രയാസമനുഭവിക്കു കയാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. പൊതു മരാമത്തും, കിഫ്ബിയും, കെ.ആര്‍.എഫ്.ബിയും തമ്മിലുള്ള തര്‍ക്കമാണ് റോ ഡിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതെന്നും, ധനമന്ത്രി ഇടപെട്ട് അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ ഉന്നയിച്ച വിഷയങ്ങള്‍ വകുപ്പ് തലത്തി ല്‍ പരിശോധിച്ച് വളരെ വേഗത്തില്‍ ആവശ്യമായ നടപടി സ്വീകരി ക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയി ല്‍ ഉറപ്പു നല്‍കി.