അലനല്ലൂര്‍:’നല്ല നാളേക്കായി നേരിന്റെ പക്ഷത്ത് ‘ എന്ന പ്രമേയ ത്തില്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ ഈ വര്‍ഷത്തെ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി.ജില്ലാതല ഉദ്ഘാടനം അലനല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ.ഷൗക്കത്തലിക്ക് അംഗത്വം നല്‍കി കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ നിര്‍വ്വഹിച്ചു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സെക്രട്ടറി സലീം നാലകത്ത്,പി. പി.ഹംസ,കെ.എ.മനാഫ് പ്രസംഗിച്ചു.ഓണ്‍ലൈന്‍ കാമ്പയിന്‍ 14 വരെ നീണ്ടു നില്‍ക്കും.