മണ്ണാര്‍ക്കാട്:പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗ കര്യങ്ങളും കോളനികളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും വില യിരുത്തുന്നതിനായി ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന് മണ്ണാ ര്‍ക്കാട് താലൂക്കിലെ വിവിധ കോളനികള്‍ സന്ദര്‍ശിച്ചു. കോട്ടോപ്പാ ടം പഞ്ചായത്തിലെ അമ്പലപ്പാറ, ഇരട്ടവാരി, പൊതുവപ്പാടം ,അലന ല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം,കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം കോളനികളിലാണ് സബ് കലക്ടര്‍ സന്ദര്‍ശനം നടത്തിയ ത്.വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം നിരീക്ഷിക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും തന്നെ ബിരുദം പൂര്‍ത്തിയാക്കിയ ഒരാളെ ഓണറേറിയം നല്കി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിവിഷന്‍ സൗകര്യമുണ്ടെങ്കിലും പലര്‍ക്കും സ്മാര്‍ട്ട് ഫോണുക ളില്ല.
പുനരധിവാസവുമായി ബന്ധപ്പെട്ടാണ് കാരാപ്പാടം കോളനി സബ് കലക്ടര്‍ സന്ദര്‍ശിച്ചത്.കുന്തിപ്പുഴയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കോളനി മണ്ണിടിച്ചില്‍ ഭീഷണിയടക്കം നേരിടുന്നുണ്ട്.സ്ഥല പരിമി തിയും കുടിവെള്ള പ്രശ്നവുമെല്ലാം കോളനിവാസികളെ അലട്ടു ന്നുണ്ട്.കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന് സബ് കലക്ടര്‍ നിര്‍ദേശം നല്കി.
കോട്ടോപ്പാടം,അലനല്ലൂര്‍ പഞ്ചായത്തിലെ പുനരധിവാസ മേഖലക ളില്‍ നടക്കുന്ന വീടുകളുടെ നിര്‍മാണവും സബ്കലക്ടര്‍ വിലയിരു ത്തി.കോട്ടോപ്പാടം പഞ്ചായത്തില്‍ 55 വീടുകളും,അലനല്ലൂരില്‍ 19 വീടുകളുമാണ് നിര്‍മിക്കുന്നത്.പ്രവൃത്തികള്‍ അന്തിമഘട്ടത്തി ലാണ്.പട്ടിക വര്‍ഗ ഓഫീസര്‍ ഗിരിജ,പഞ്ചായത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്,വിജയലക്ഷ്മി,എസ്ടി പ്രമോട്ടര്‍ അപ്പുക്കുട്ട ന്,എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
