അഗളി:പുതൂര്‍ പഞ്ചായത്തിലെ പാലൂര്,കുളപ്പടി പ്രദേശങ്ങളില്‍ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് വീപ്പകളില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷും വാറ്റുകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.പ്രദേശത്ത് വ്യാജ ചാരായ നിര്‍മാണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു പരിശോധന.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മരായ എഫ് സുല്‍ഫിക്കര്‍,സി.നഞ്ചി,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനേഷ് സി ഉണ്ണികൃഷ്ണന്,ഫോറസ്റ്റ് വാച്ചര്‍മാരായ സി മല്ലീശ്വര ന്,കെഎല്‍ വള്ളി,പൊന്നന്,രങ്കന്,സുദേശന്‍,കനകരാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
