അഗളി:കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അട്ട പ്പാടി ആദിവാസി ഊരുകളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് ‘പ്രാണവായു’ പദ്ധതിക്ക് തുടക്കമായി. ഡല്‍ഹി കേന്ദ്രീക രിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ആദിവാസി മേഖലയില്‍ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് എന്നിവര്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അനുബന്ധ ഉപകരണ ങ്ങളും ഏറ്റുവാങ്ങി. ഇതിന് പുറമെ അട്ടപ്പാടി മേഖലയിലെ ഊരുക ളില്‍ വിതരണം ചെയ്യുന്നതിനായി 5000 മാസ്‌ക്കുകളും പ്രതിരോധ ഹോമിയോ മരുന്നുകളും വിതരണം ചെയ്തു. ആവശ്യാനുസരണം അട്ടപ്പാടി മേഖലയില്‍ കൂടുതല്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യ സുരക്ഷാമിഷന്‍ അധികൃതര്‍ അറിയിച്ചു.
ഡി.എം.സി. ഇന്ത്യ കേരള ചീഫ് കോഡിനേറ്റര്‍ സുബു റഹ്മാന്‍, രക്ഷാ ധികാരി ബാബു പണിക്കര്‍, എക്സിക്യൂട്ടീവ് അംഗം കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡി നേറ്റര്‍ മൂസ പതിയില്‍, സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപിക യുമായ ബിന്ദു തങ്കം കല്ല്യാണി, നിഷാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.