മണ്ണാര്‍ക്കാട്: വാക്‌സിന്‍ വിതരണത്തേയും രജിസ്‌ട്രേഷനേയും ചൊ ല്ലി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം നീ തിപൂര്‍വ്വമോ എന്ന ചോദ്യമുയര്‍ത്തി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സോഷ്യല്‍മീഡിയയിലെ പുതുതരംഗമായ ക്ലബ്ബ് ഹൗസില്‍ സംഘടി പ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച ശ്രദ്ധേയമായി. നിലവിലെ വാക്‌സിന്‍ വിത രണത്തിലുണ്ടാകുന്ന അപാകതകള്‍ ചര്‍ ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.വാക്‌സിന്‍ വിതരണത്തില്‍ പ്രാ യപരിധിയും മുന്‍ഗ ണന ക്രമമനുസരിച്ചുള്ള പട്ടിക പൂര്‍ത്തിയാക്കി യ ശേഷം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത് പരാതികള്‍ ഒഴിവാക്കാന്‍ സഹാ യിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കഴിയു മെങ്കില്‍ വാര്‍ഡ് അടിസ്ഥാനത്തിന്‍ വാക്‌സിന്‍ നല്കാന്‍ ശ്രമിക്ക ണം.ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. മുന്‍ഗ ണനാ പട്ടികയില്‍ അര്‍ഹരായവരുടെ സ്ഥാനത്ത് ചില അനര്‍ ഹര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് തടയണമെന്നും ആവശ്യമു യര്‍ന്നു.
വാക്‌സിനേഷന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സം ശയങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് മറുപടി നല്‍കി.വാക്‌സിന്‍ ലഭ്യത കുറവാണ് നിലവിലെ പ്രയാസങ്ങള്‍ക്ക് കാരണമെന്ന് കൂടുതല്‍ അളവില്‍ വാക്‌സിന്‍ ലഭ്യമാകുന്നതോടെ പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.വാക്‌സിനേഷന്‍ വിഷയത്തിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ നല്‍കുന്ന സ്ഥല ത്തേക്ക് എത്താന്‍ അംഗപരിമിതര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനും നിവേദ നം നല്‍കാന്‍ തീരുമാനിച്ചു.
ചര്‍ച്ചയില്‍ ഗഫൂര്‍ പൊതുവത്ത്, രമേഷ്പൂര്‍ണ്ണിമ, ഹുസൈന്‍ കളത്തി ല്‍, സഹീര്‍,ശ്രീവല്‍സന്‍, ജാഫര്‍, ഷമീര്‍ വൈശ്യന്‍ എന്നിവര്‍ മോഡ റേറ്റര്‍മാരായി.ഡോ.ഫസല്‍, ശ്രീരാജ് വെള്ളപ്പാടം, വിജയേഷ്, അന്‍ വര്‍, അബ്ദുല്‍ ഹാദി, മന്‍സൂര്‍, ഹാരിസ്, കെ.വി.അമീര്‍, സൈനുദ്ദീ ന്‍, നിതീഷ്, ഫൈസല്‍, അസ്ലം, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.