മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട് പ്രദേശങ്ങളിലെ കൈവശാവകാശ ഭൂമിയില്‍ വനംവ കുപ്പ് നടത്തുന്ന സര്‍വ്വേ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കത്ത് നല്‍കി.ലോക്ക്ഡൗണ്‍ കാലത്ത് വനംവകുപ്പ് നടത്തുന്ന സര്‍ വ്വേ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണുണ്ടാക്കുന്നത്. ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കുന്നതിന് ഭൂവുടമകളുടെ യോഗം വിളിച്ച് ചേര്‍ക്കണമെന്നും മന്ത്രിയോട് എംഎല്‍എ ആവശ്യ പ്പെട്ടു.ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കത്ത് കൈമാറി.
1970ന് മുമ്പ് തന്നെ കര്‍ഷകര്‍ ജന്മികളില്‍ നിന്നും വിലക്ക് വാങ്ങി നികുതി അടച്ച് കൈവശം വെച്ച് കൃഷി ചെയ്തു വരുന്ന സ്ഥലങ്ങളി ലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വ്വെ നടത്തുകയും കല്ലിട്ട് ജണ്ട കെട്ടുകയും ചെയ്യുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. 1992-93ല്‍ നടന്ന വനം റെവന്യു വകുപ്പുകളുടെ സര്‍വേയില്‍ സ്ഥല ങ്ങള്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും പട്ടയത്തിന് അര്‍ഹ തയുണ്ടെന്നും കണ്ടെത്തിയിരുന്നു.കൃഷിഭൂമിയില്‍ കയറി സര്‍വേ നടത്തി ജണ്ട കെട്ടല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ഷക സംരക്ഷണ സമിതി രംഗത്ത് വന്നിട്ടുണ്ട്.