അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ എല്ലാവര്‍ക്കും അടുത്ത ഒരു മാസത്തിനകം കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എത്തിക്കാ നുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു.ഊരുകളിലെ 45 വയസിന് മുകളിലുള്ള 60 ശതമാനം പേര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
വാക്‌സിനേഷനായി ചില ഊരുകളിലേക്കുള്ള ആരോഗ്യ പ്രവര്‍ത്ത കരുടെ യാത്ര സാഹസികമാണ്.പുതൂര്‍ പഞ്ചായത്തിലെ തൊഡു ക്കി,ഗലസി ഊരുകളിലേക്കുള്ള യാത്ര കഠിനം തന്നെ.കാട്ടാറിന് കുറുകെ ആളുകയറിയാല്‍ ആടുന്ന ആട്ടുപാലത്തിലൂടെ ഒറ്റയടി വെച്ച് ഓരോരുത്തരായി മറുകരയെത്തിയാണ് ഊരുകളിലെത്തുന്ന ത്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മൊ ബൈല്‍ യൂണിറ്റിലെ ഡോക്ടര്‍ രഞ്ജിനിയും സഹപ്രവര്‍ത്തകരും കഴിഞ്ഞ ഒന്നര വര്‍ഷമായി മാസം തോറും ഈ സാഹസിക യാത്ര നടത്തുന്നവരാണ്.ഉള്‍പ്രദേശങ്ങളിലെ ഊരുകളിലേക്ക് പോലീസ് വനം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വനത്തിലൂടെ കിലോ മീറ്ററുകള്‍ താണ്ടിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.വരും ദിവസങ്ങളിലും അത് തുടരും.
ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ തൂവ, ഉറിയന്‍ ചാള, മൂലഗംഗല്‍, വെള്ളക്കുളം, വെച്ചപ്പതി തുടങ്ങിയ വിദൂര ആദി വാസി ഊരുകളില്‍ പകല്‍ സമയം ഊരുനിവാസികള്‍ ആടുകളും പശുക്കളും മേയ്ക്കാന്‍ കാട് കയറി പോവുന്നതിനാല്‍ വൈകുന്നേ രങ്ങളില്‍ ഊരുകളിലെത്തി ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു ണ്ട്.ഊരുകളില്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനായി അഗളി സി.എച്ച്. സി.യിലെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണം ഉറപ്പുവരുത്തുന്നുണ്ട്. കോട്ടത്തറ ട്രൈ ബല്‍ ആശുപത്രിയില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സജ്ജമാക്കുന്ന തായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഊരുകളില്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ ഊരു മൂപ്പന്‍ മുഖേന ബോധവത്ക്കരണം നടത്തുന്നുണ്ട്. ആദ്യം ഊരുമൂ പ്പന് വാക്സിന്‍ എടുത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ധരിപ്പിച്ച ശേഷമാണ് മറ്റുള്ളവരില്‍ വാക്സിന്‍ എടുക്കുന്നത്. ഇത്തരത്തില്‍ വരും ദിവസങ്ങ ളില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനാണ് ശ്രമമെന്നും മെ ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടാതെ, മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീ റ്റ്മെന്റ് സെന്ററുകള്‍, ഒരു സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, ഒരു കോവിഡ് ആശുപത്രി, നാല് ഡൊമിസിലറി കെയര്‍ സെന്റര്‍ എന്നിവടങ്ങളിലായി 587 കിടക്കകളും കോവിഡ് ചികിത്സക്കായി സജ്ജമാക്കിയിട്ടുണ്ട്.