മണ്ണാര്‍ക്കാട്: കോവിഡ് പ്രതിസന്ധിയിലും ക്ഷീരവിപ്ലവം സൃഷ്ടിച്ച് പാലക്കാട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടക്കു ന്ന ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 11,14,30,143 ലിറ്റര്‍ പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ പാല്‍ ഉത്പാദനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കിയ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ കൈ വരിച്ചതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയി ച്ചു.കൂടാതെ, ജില്ലയിലെ 329 ക്ഷീരസംഘങ്ങളിലൂടെ കിസാന്‍ ക്രെ ഡിറ്റ് കാര്‍ഡ് വഴി 24515 കര്‍ഷകര്‍ക്കായി 42.39 കോടി രൂപ വായ്പ നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.38 കോടിയുടെ ധനസഹായവും കര്‍ഷകരിലേക്കെത്തിച്ചു.ഗ്രാമീണ ക്ഷീര മേഖല യിലുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ 29.6 ലക്ഷം, തീറ്റപ്പുല്‍ കൃഷി വ്യാപനത്തിന് 71 ലക്ഷം, ക്ഷീര സംഘങ്ങള്‍ക്ക് ആധുനികവത്കരണം, മൂലധനനിക്ഷേപം പദ്ധതികളില്‍ 2.49 കോടി, മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിലൂടെ 3.27 കോടി, കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ 5.35 ലക്ഷം, പാല്‍ ഗുണ നിയന്ത്ര ണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 35 ലക്ഷം എന്നിങ്ങനെ കര്‍ഷക ര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ലോക ക്ഷീരദിനാചരണം ജൂണ്‍ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിക്കും
ലോകക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസ ന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓ ണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര വകുപ്പുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായാണ് പ രിപാടികള്‍ സംഘടിപ്പിക്കുന്നത്.ജൂണ്‍ ഒന്നിന് രാവിലെ എട്ടിന് ക്ഷീ രവികസന വകുപ്പ് ഡയറക്ടറേറ്റില്‍ മന്ത്രി പതാക ഉയര്‍ത്തും. ഉച്ച യ്ക്ക് രണ്ടിന് വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര്‍ ഫേസ്ബു ക്ക്, യൂട്യൂബിലൂടെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ക്ഷീരസം ഘങ്ങളിലും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിലും ജില്ലാ ഓഫീ സുകളിലും രാവിലെ എട്ടിന് പതാക ഉയര്‍ത്തും. ഉദ്യോഗസ്ഥര്‍ക്കും സംഘം പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുവ്യക്തികള്‍ക്കും ഫേസ്ബുക്ക്, യൂട്യൂബ് ലൈവില്‍ വരാവുന്നതാണ്. സംസ്ഥാനതല പരിപാടി https://www.facebook.com/DDDTrivandrum/ ഫേസ്ബുക്ക് ലിങ്കിലൂടെ ലൈവായി കാണാം. യൂട്യൂബ് ലിങ്ക്: https://youtube.com/c/DairyDevelopmentDepartmentKERA-LA