കോട്ടോപ്പാടം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇന്നലെ യോഗം ചേര്‍ന്നതായി മണ്ണാ ര്‍ക്കാട് പോലീസിന് ഡിവൈഎഫ്‌ഐയുടെ പരാതി.കോവിഡ് വ്യാ പനത്തിന്റെ പശ്ചാത്തലത്തില്‍ യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴി ചേര ണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ആസൂത്രണ സമിതി ഉപാധ്യ ക്ഷന്‍,പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുള്‍പ്പടെ 35 ഓളം പേര്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നതെന്നാണ് മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി യിരിക്കുന്നത്.നിയമവ്യവസ്ഥകളേയും സര്‍ക്കാര്‍ ഉത്തരവിനേയും വെല്ലുവിളിച്ച് യോഗം ചേര്‍ന്നതിനെതിരെ നിയമ നടപടി സ്വീകരി ക്കണമെന്നാണ് ഡിവൈഎഫ്‌ഐ കോട്ടോപ്പാടം മേഖല സെക്രട്ടറി സുബിന്‍ കെ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാ തി അന്വേഷണത്തിനായി ഡിവൈഎസ്പി നാട്ടുകല്‍ പോലീസിലേ ക്ക് കൈമാറിയിട്ടുണ്ട്.
അതേ സമയം കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ആസൂത്രിതമായല്ല വിളിച്ച് ചേര്‍ത്ത യോഗമല്ലെന്ന് പ്രസിഡന്റ് അക്കര ജസീന അറിയിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ളുമായി ബന്ധപ്പെട്ട് ആര്‍ആര്‍ടി വളണ്ടിയര്‍മാരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടന്നത്.ഇതിനിടയിലേക്കാണ് ആസൂത്രിതമെന്നോണം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതെന്നും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡ ന്റ് അറിയിച്ചു.