മണ്ണാര്‍ക്കാട്: സമയം ചുരുക്കി പ്രവൃത്തി ദിനം കുറച്ച് അങ്ങാടികളി ലെ തിരക്ക് കുറക്കുന്നതിന്റെ ശാസ്ത്രീയത അധികൃതര്‍ വ്യക്തമാ ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ആവശ്യ പ്പെട്ടു.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കി തൊഴില്‍ മേഖല തുറക്കണം.നിയന്ത്രണങ്ങളില്‍ ഉദ്യോഗസ്ഥരുടെ വ്യത്യസ്ത നിലപാടു കള്‍ ഒഴിവാക്കണം.അവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാ രികളെ സാങ്കേതിക പിഴവുകളില്‍ വലിയ പിഴ തുക ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് വി.എം.ലത്തീഫ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് സുബൈര്‍ തുര്‍ക്കി അധ്യക്ഷത വഹിച്ചു.നേതാക്കളായ എ.പി. മാനു, ഫിറോസ് ബാബു,ഷൗക്കത്ത്,കാജ മണ്ണാര്‍ക്കാട്,വി.സി.കുഞ്ഞാപ്പ, മുഹമ്മദാലി കോട്ടോപ്പാടം, ബേബി കല്‍ക്കണ്ടി, ബഷീര്‍ പഴേരി, കൃഷ്ണന്‍ എസ്, ഇക്ബാല്‍ കോട്ടത്തറ, ഷാജി താവളം, രമേഷ് എംസി ആര്‍ ഭീമനാട്, ഷമീര്‍ തിരുവിഴാംകുന്ന് കാര്‍ത്തിക് കോട്ടത്തറ, സു രേഷ് എ, കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.