പാലക്കാട്: കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹ ചര്യത്തില്‍ ചൊവ്വ,ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകള്‍ കോവിഡ് രോഗികള്‍ കൂടുതലുള്ള കണ്ടൈന്‍മെന്റ് സോണുകളിലും പൂര്‍ണ്ണമായും അടച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.മറ്റു സ്ഥ ലങ്ങളില്‍ ഈ ഇളവുകള്‍ ബാധകമാണ്.ജില്ലാ കളക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തി ലാണ് തീരുമാനം. കന്നുകാലി തീറ്റ, കൃഷിക്കാവശ്യമായ വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ടൈന്‍മെ ന്റ് സോണുകള്‍, പൂര്‍ണ്ണമായും അടച്ചിട്ടുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴികെയുളള സ്ഥലങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി കൊ ണ്ടും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.ജില്ലയില്‍ തീറ്റ ലഭിക്കാതെ രണ്ട് പോത്തുകള്‍ ചാകാന്‍ ഇടയായതിന് സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.