അലനല്ലൂര്‍: കാരയില്‍ നടന്ന സൗജന്യ ആന്റിജന്‍ പരിശോധന ക്യാ മ്പില്‍ 21 പേരില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.കോവിഡ് ബാധിതരു മായി സമ്പര്‍ക്കമുണ്ടായവരും രോഗലക്ഷണങ്ങളുമു ള്ളവരുമായ 62 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇഎംഎസ് മെമ്മോ റിയല്‍ നീതി മെഡിക്കല്‍ ലാബും കാര ഡിവൈഎഫ്‌ഐയും സം യുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാരയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ കൂട്ട പരിശോധന നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആ വശ്യപ്പെട്ടിരുന്നു.എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നീതി ലാബിന്റെ സഹ കരണത്തോടെ ആന്റിജന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലിം,കാര വാര്‍ഡ് മെമ്പര്‍ വിജയ ലക്ഷ്മി,അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട ര്‍മാരായ അബ്ദുള്‍ കരീം,സുരേഷ് കുമാര്‍,ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി റംഷീഖ്,പ്രസിഡന്റ് കെ ജി രാജേന്ദ്രന്‍,ബാബു കാര,സാദിക്ക് എന്നി വര്‍ നേതൃത്വം നല്‍കി.