അഗളി: അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.അഗളി കിലയിലെ കോ വിഡ് കെയര്‍ സെന്ററിലെ രോഗികള്‍ക്ക് വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കിലയില്‍ എംഎല്‍എ സന്ദര്‍ശനം നടത്തി.
കാര്യങ്ങള്‍ അന്വേഷിച്ച എംഎല്‍എ അടിയന്തര നടപടികള്‍ക്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.അട്ടപ്പാടിയിലെ കോവിഡ് ഹെല്‍ പ്പ് ഡെ സ്‌ക് സന്ദര്‍ശിച്ച് പരാതികള്‍ പരിശോധിച്ചു.അഗളി പിഎച്ച് സിയിലേക്ക് ഓക്‌സിജന്‍ മാസ്‌ക് തുടങ്ങിയ സാമഗ്രി കളും എത്തിച്ച് നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഈശ്വരി രേശന്‍,പഞ്ചായത്ത് അംഗം സുനില്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോം സണ്‍,കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.അരുണ്‍,പിആര്‍ഒ പീറ്റ ര്‍,പൊതു പ്രവര്‍ത്തകരായ ഷിബു സിറിയക്,ജോബി കുരീക്കാട്ടില്‍ , പി.ഷറഫുദ്ദീന്‍, ഷിബു ചങ്ങരംപള്ളി, വോളന്റീര്‍ മാരായ സിജാസ്, ജിസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.