അഗളി:അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളിലും കോവിഡ് വാക്‌സിനേഷനെത്തിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍.പകല്‍ നേരത്ത് ആടുമാടുകളെ മേയ്ക്കാന്‍ ഊര് നിവാസികള്‍ കാട് കയറുന്നതി നാല്‍ വൈകുന്നേരങ്ങളിലാണ് വിദൂര ഊരുകളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ നല്‍കിയത്.
ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തൂവ,ഉറിയന്‍ ചാള, മൂലഗംഗല്‍, വെള്ളക്കുളം,വെച്ചപ്പതി ഊരുകളിലാണ് വൈ കുന്നേരങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി വാക്‌സിന്‍ ലഭ്യ മാക്കിയത്.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീ സര്‍ ഡോ.മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു ഫീല്‍ഡ് തല പ്രവര്‍ത്തനം.
പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രസന്നകുമാരി , ജൂനിയര്‍ പബ്ലിക് ഹെല്‍ ത്ത് നഴ്‌സ് സുമ,ശിവകാമി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേ ഷ് രാജ്, ഗോപകുമാര്‍, ആശ വര്‍ക്കര്‍ പപ്പ,ഗായത്രി, ട്രൈബല്‍ പ്രോ മോടേഴ്‌സ് സുരേഷ്, പ്രകാശ് ഡ്രൈവര്‍ മനോജ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.