മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തില്‍ അടിയന്തരമായി തുടര്‍ നടപടികള്‍ എടുക്കുന്നതിനു വേണ്ടി പഞ്ചായത്ത് ജാഗ്രത സമി തി യോഗം ചേര്‍ന്നു.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാട നം ചെയ്തു. ജാഗ്രത സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കരയുടെ അധ്യക്ഷത വഹിച്ചു. ട്രിപ്പിള്‍ ലോ ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ച് മണ്ണാര്‍ക്കാട് ഡി.വൈ. എസ്. പി ഇ സുനില്‍കുമാര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രദേശങ്ങളെ എട്ട് മേഖലകളായി തിരിച്ച് കോവിഡ് രോഗ ലക്ഷണം ഉള്ളവര്‍ക്ക് ആന്റിജെന്‍ ക്യാമ്പ് നടത്താന്‍ യോഗം തീരുമാനിച്ചു.അരിയൂര്‍ സര്‍ വീസ് സഹകരണ ബാങ്ക് വാര്‍ഡുകളിലേക്ക് ആവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് യോഗത്തില്‍ അറിയിച്ചു. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ കൂടുതല്‍ ഊര്‍ജ്ജപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമായ മരുന്നുകള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങി നല്‍കും.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ ആളുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ യോഗം തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുനശീകരണം നടത്തുവാന്‍ പഞ്ചായത്ത് തലത്തില്‍ വളണ്ടിയര്‍ ടീം രൂപീകരിക്കും. ഭക്ഷണ സൗകര്യം ഇല്ലാത്ത പോസിറ്റീവായ രോഗികള്‍ കുടുംബാംഗങ്ങള്‍ക്കും ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. കോവിഡ് രോഗികളെ ആസ്പത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് ഉള്‍ പ്പെടെ ഓരോ പ്രദേശത്തേക്കും വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. കോവി ഡ് രോഗികള്‍ ക്രമാതീതമായി ഉയരുന്ന പക്ഷം 60 ബെഡ്ഡു കളോടെ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി സ്‌കൂളില്‍ സജ്ജീകരിച്ച ഡി.സി .സി സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. മഹര്‍ബാന്‍ ടീച്ചര്‍, ഗഫൂര്‍ കോല്‍കള ത്തില്‍, അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദീഖ്, ജനപ്രതിനിധികളായ ബഷീര്‍ തെക്കന്‍, പടുവില്‍ കുഞ്ഞുമുഹമ്മദ്, റജീന കോഴിശ്ശേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനി ധികളായ പാറശ്ശേരി ഹസ്സന്‍, കെ.പി ഉമ്മര്‍, എ.അസൈനാര്‍ മാസ്റ്റര്‍, സി.ജെ രമേശ്, പി. മുരളീധരന്‍, ചന്ദ്രശേഖരന്‍, ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ശ്രീജിത്ത്, ജോഷ്‌ന സംബന്ധിച്ചു. പാറയില്‍ മുഹമ്മദാലി സ്വാഗതവും നോഡ ല്‍ ഓഫീസര്‍ ശിവപ്രസാദ് നന്ദിയും പറഞ്ഞു.