തച്ചമ്പാറ: ആഭ്യന്തര ഉപഭോഗം വർദ്ധിച്ചതോടെ തേനീച്ച കർഷക ർക്ക് പുതു പ്രതീക്ഷകൾ. പ്രമേഹരോഗികളും അല്ലാത്തവരും വ്യാപ കമായി തേന്‍ ഉപയോഗിച്ചുതുടങ്ങിയതാണ് അഭ്യന്തര ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പഞ്ചസാരയി ല്‍ പ്രമേഹത്തിനു കാരണമായ സുക്രോസിന്റെ അളവ് കൂടുത ലാ ണ്. തേനില്‍ ഇത് വളരെ കുറവും ഔഷധമായ മാല്‍ട്ടോസിന്റെ അളവ് കൂടുതലുമുണ്ട്. അതിനാല്‍ പലരും പഞ്ചസാര ഒഴിവാക്കി തേന്‍ ഉപയോഗിക്കാന്‍ തുടങ്ങി. കോവിഡ് വ്യാപകമായതോടെ ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാൻ ജനങ്ങൾ വ്യാപകമായി തേൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതും തേനിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നു.

കൃഷിയിടങ്ങളിൽ തേനീച്ച വളർത്തൽ വർദ്ധിച്ചു വരുന്നുണ്ട്. തേനി ന്റെ ഉൽപ്പാദനം മാത്രമല്ല പരാഗണത്തിലൂടെ വിളകളുടെ ഉല്പാദനം കൂട്ടാനും തേനീച്ച വളർത്തൽ സഹായകമാകുന്നു.ഏറെ ഔഷ ധമൂ ല്യമുള്ള ചെറുതേൻ ഉല്‍പാദിപ്പിക്കുവാൻ നിരവധി പേരാണ് വരുന്ന തെന്ന് തച്ചമ്പാറ കൃഷിഭവന് കീഴിലുള്ള അമൃതം ചെറുതേനീച്ച കർഷകസമിതി ഭാരവാഹികൾ പറയുന്നു .കൃഷിയിടങ്ങളിലെ പരാഗണത്തിനായി തേനീച്ചയെയാണ് കൂടുതലായും കര്‍ഷകര്‍ ആശ്രയിക്കുന്നത്. തോട്ടം മേഖലയോടനുബന്ധിച്ചു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ തേനാണ് വിറ്റുപോകുന്നത്. ചെറുതേന്‍ ലിറ്ററിനു 2000 മുതല്‍ 2500 രൂപ വരെയാണ് വില. കോല്‍തേന്‍, പെരുന്തേന്‍, വന്‍തേന്‍, കാട്ടുതേൻ എന്നി ഇനങ്ങള്‍ക്ക് കിലോക്ക് 300 മുതല്‍ 600 രൂപ വരെ വിലയുണ്ട്.
അതേസമയം വൻതേനീച്ച, കോൽ തേനീച്ച എന്നിവയെ മനുഷ്യർ ശത്രുക്കളായാണ് കാണുന്നത്. പലരും ഇവയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. റോഡ് നവീകരണത്തിനും മറ്റും വൻമരങ്ങൾ മുറിക്കുന്നതിനാൽ വലിയ കെട്ടിടങ്ങളിൽ വന്നുകൂടുന്ന ഇവയെ തീയിട്ടും കീടനാശിനി പ്രയോഗത്തിലൂടെയുമാണ് നശിപ്പിക്കുന്നത്. ഇത് വലിയ തേനീച്ചയുടെ വംശനാശത്തിന് കാരണമാകുന്നു.
തേനീച്ച ശത്രുവല്ല, മിത്രമാണെന്ന കാഴ്ചപ്പാട് ഉണ്ടാക്കാൻ തച്ചമ്പാറയിലെ തേനീച്ച കർഷകർ വിവിധങ്ങളായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
കെട്ടിടങ്ങളിൽ നിന്നും മറ്റും തേനീച്ചയെ വലയിലാക്കി വനമേഖലയിൽ കൊണ്ടുപോയി വിടാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!