ഓണറേറിയം തുക സിഎച്ച് സെന്ററിന് നല്‍കി
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ക്ഷേമകാര്യം ഉറപ്പ് വരുത്തുന്ന സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍ സഹജീ വികളെ സഹായിക്കുന്നതില്‍ ഒരു മാതൃകയാണ്.ജനപ്രതിനിധി എ ന്ന നിലയ്ക്ക് സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ഓണറേറിയം തുകയത്രയും നിര്‍ധനരെ സഹായിക്കാന്‍ വിനിയോഗിക്കുന്നതിലൂ ടെയാണ് സഹദ് മാതൃകയാകുന്നത്.ഏപ്രില്‍ മാസത്തെ ഓണറേറി യം മണ്ണാര്‍ക്കാട് സിഎച്ച് സെന്ററിനാണ് കൈമാറിയത്.സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ ടി എ സിദ്ദീഖ് സഹദില്‍ തുക ഏറ്റുവാങ്ങി.അസൈനാര്‍ പുല്ലത്ത്,റഹീം ഇരുമ്പന്‍,ഷെബീര്‍ കിഴ ക്കേതില്‍,ജസാര്‍ മാസ്റ്റര്‍ പാപ്പാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരിയൂര്‍ വാര്‍ഡില്‍ നിന്നും മത്സ രിക്കുമ്പോള്‍ തന്നെ സഹദ് തീര്‍ച്ചപ്പെടുത്തിയതാണ് ഓണറേറിയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നത്.നിലവില്‍ തികച്ചും നിര്‍ധനരായ മൂന്ന് കുടുംബങ്ങള്‍ക്കാണ് തന്റെ ഓരോ മാ സത്തേയും ഓണറേറിയം തുക വീതിച്ച് നല്‍കുന്നത്.ബില്‍ഡിംഗ് കരാര്‍ സഹദ് അരിയൂരിന്റെ തൊഴില്‍.ആ വരുമാനത്തിലൂടെ ഭാര്യ യും നാല് മക്കളും മാതാപിതാക്കളുമടങ്ങുന്ന നൂറുണ്ടന്‍ വീടിനെ പോറ്റുന്നു.സഹജീവിയെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അത്രമേല്‍ വലുതാണെന്നാണ് സഹദും സ്ഥാപിക്കുന്നത്.