മണ്ണാര്‍ക്കാട്:ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍ പ്പെട്ടവരിലും കോവിഡ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 75 പോസിറ്റീവ് കേ സുകള്‍ തിരിച്ചറിഞ്ഞു.ഏപ്രില്‍ 12,13 തിയ്യതികളില്‍ പത്തിടങ്ങളി ലായി 1963 പേരെയാണ് പരിശോധിച്ചത്.നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍,പോളിങ് ഏജന്റുമാ ര്‍,രാഷ്ട്രീയക്കാര്‍,എന്നിവര്‍ക്കായി ഏഴ് കേന്ദ്രങ്ങളിലാണ് സൗജ ന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടന്നത്. ഇന്നലെ യോ ടെ പരിശോധ അവസാനിച്ചു.അതേ സമയം മൊബൈല്‍ ടെസ്റ്റിംഗ് യൂ ണിറ്റിന്റെ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന തുടരുകയാണ് . ഏപ്രില്‍ 15-ന് സ്റ്റീല്‍ മാക്സ് ഇന്‍ഡ്യ സ്ഥാപനത്തിലെ 170 പേര്‍ക്ക് പരി ശോധന നടക്കും.16ന് മരുതറോഡ്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്ര ങ്ങളുടെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും ഏപ്രില്‍ 17ന് അക ത്തേത്തറ, മണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസര പ്രദേശ ങ്ങളില്‍ ഉള്ളവര്‍ക്കും പരിശോധന നടത്തും.പരിശോധന ഫലം 24 മണിക്കൂറിനകം അറിയാനാകും.
ഏപ്രില്‍ 12,13 തിയ്യതികളില്‍ വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തിയവരുടെ കണക്ക് ഇങ്ങിനെ
- പാലക്കാട് ചെറിയ കോട്ടമൈതാനം – 95 പേര്‍(ഏപ്രില്‍ 12), 191(ഏപ്രില്‍ 13)
- ആലത്തൂര്‍ താലൂക്ക് ആശുപത്രി – 154 പേര്‍(ഏപ്രില്‍ 12), 207(ഏപ്രില്‍ 13)
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം – 79 പേര്‍(ഏപ്രില്‍ 12), 145(ഏപ്രില്‍ 13)
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം – 20 പേര്‍(ഏപ്രില്‍ 12), 54(ഏപ്രില്‍ 13)
- ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം – 43 പേര്‍(ഏപ്രില്‍ 12), 49(ഏപ്രില്‍ 13)
- കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി – 341 പേര്‍(ഏപ്രില്‍ 12), 150(ഏപ്രില്‍ 13)
- കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം – 104 പേര്‍(83+21)(ഏപ്രില്‍ 12)
- പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് – 12 പേര്‍(ഏപ്രില്‍ 12)
- കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് – 264(ഏപ്രില്‍ 13)
- നന്ദിയോട് നല്ലേപ്പിളളി – 55(ഏപ്രില്‍ 13)