സജീവ് പി മാത്തൂര്‍
മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു.കോടിമുണ്ടും കൈനീട്ടവുമായി മലയാളി കള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.നാടെങ്ങും ആഘോഷത്തിമി ര്‍പ്പില്‍.കഴിഞ്ഞവര്‍ഷം ലോക് ഡൗണില്‍ പൊട്ടിപ്പോയ വിഷു ആഘോഷം ഇക്കുറി ഇരട്ടി ആവേശത്തോടെയാണ് തിരിച്ചെത്തി യത്.കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്ര ണങ്ങള്‍ കര്‍ശനമാണെങ്കിലും ആഘോഷത്തിന് മാറ്റ് കുറവില്ല. വിഷുവിപണിയും സജീവമായിരുന്നു.നാട്ടിന്‍പുറങ്ങളിലുള്‍പ്പടെ പടക്കകടകളും തുറന്നിരുന്നു.ടൗണുകള്‍ കേന്ദ്രീകരിച്ച് സഹകരണ ബാങ്കുകളുടേതുള്‍പ്പടെയുള്ള പടക്ക കടകളില്‍ തിരക്ക് അനുഭവ പ്പെട്ടിരുന്നു.പച്ചക്കറിക്കും കാര്യമായ വിലവര്‍ധിക്കാതിരുന്നത് ആശ്വാസമായി.വസ്ത്രശാലകളിലും തരക്കേടില്ലാത്ത കച്ചവടമു ണ്ടായി.എന്നാല്‍ വിഷുതലേന്ന് വൈകീട്ടോടെ ഇടിമിന്നലിന്റെ അകമ്പടിയോടെയെത്തിയ മഴ വിപണിയെ നനച്ചു.
മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ് വിഷു വെത്തുന്നത്. കാളപൂട്ടി വിത്തെറിഞ്ഞ് സമൃദ്ധിയുടെ ഒരു കാല ത്തേക്കുള്ള മലയാളിയുടെ മനോഹരമായ കാത്തിരിപ്പാണ് ഓരോ വിഷുവും. കണിക്കൊന്നപ്പൂവ്, കണി വെള്ളരി,സ്വര്‍ണം,വസ്ത്രം, നെല്ല്, ഉണക്കലരി നാളികേരം, ചക്ക, മാങ്ങ,താളിയോലഗ്രന്ഥം, പണിയായുധങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ്, ജലം തുടങ്ങിയ വയൊക്കെ ഒരോട്ടുരുളിയിലൊരുക്കി അണിയിച്ചൊരുക്കിയ സര്‍വ്വ ഐശ്വര്യത്തിന്റെ ദേവനായ കണ്ണനെ കണ്‍നിറയെ കണ്ടാണ് സമൃ ദ്ധിയെ മലയാളികള്‍ വരവേല്‍ക്കുന്നത്.
വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കണ്ണനെ കോടിയുടുപ്പിച്ച് കണിക്കായി ഒരുക്കി നിര്‍ത്തുന്നത് മതങ്ങള്‍ക്ക് അതീതമായ മലയാള കാഴ്ചയാണ്. കൊന്നപ്പൂവിനായി വേലിപടര്‍ പ്പുകള്‍ കയറുമ്പോഴും വേലിയുടെ ജാതിയും മതവും മലയാളി നോ ക്കാറില്ല.കണി കാണുന്നവര്‍ക്ക് ഇനിയൊരാണ്ട് സര്‍വ്വൈശ്വര്യത്തി ന്റേത് എന്നാണ് വിശ്വാസം.വിഷുക്കൈനീട്ടമാണ് വിഷുവിന്റെ മറ്റൊരു സുപ്രധാന ചടങ്ങ്. വീട്ടിലെ മുതിര്‍ന്നയാളാണ് കൈനീട്ടം നല്‍കുക. കണി കണ്ട് കൈനീട്ടം വാങ്ങിയാല്‍ പ്രവൃത്തി മണ്ഡല ത്തിലേക്ക് കാല്‍വയ്ക്കാമെന്നാണ് വിശ്വാസം.വീടുകളിലും ക്ഷേത്ര ങ്ങളിലും വിഷുക്കണിയുമായൊരുക്കിയിരുന്നു.പുലര്‍ച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളില്‍ സൗകര്യ മൊരുക്കിയിരുന്നു.കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയു മെല്ലാം കൈവിട്ടുപോകുന്നുവെങ്കിലും ഓരോ വിഷുവും മണ്ണും മന സും ചേര്‍ക്കാനുള്ള ഓര്‍മ്മപെടുത്തലായി കണ്ട് ആ കാലത്തെ മുഴു വന്‍ ഒരു ഓട്ടുരുളിയിലേയ്ക്ക് ഒരുക്കി വയ്ക്കുകയാണ് പുതു തല മുറ.