അഗളി:അട്ടപ്പാടി കക്കുപ്പടി ഊരിന് താഴെ ഭവാനിപുഴയുടെ കരയി ല്‍ നിന്നും ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 250 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും അഗളി റെ യ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.മൂന്ന് ബാരലുകളിലായി കുഴിച്ചിട്ട നിലയിലാ യിരുന്നു വാഷ്.സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് കക്കുപ്പടി പരിസരത്ത് നിന്നും ചാരായം പിടികൂടുന്നത്.ഊര് കേന്ദ്രീകരിച്ച് നടത്തിയ പരി ശോധനയില്‍ ഊരിന് പുറത്തുള്ള പൊതു കിണറിന് സ മീപത്തായി 45 ലിറ്റര്‍ ചാരായമാണ് കണ്ടെത്തിയത്.അരലിറ്റര്‍ കൊള്ളുന്ന അമ്പത് പ്ലാസ്റ്റിക്ക് കുപ്പിയിലായി വില്‍പ്പനക്ക് തയ്യാറാക്കിയതും കാനുകളി ല്‍ നിറച്ച് വച്ചതുമായ നിലയിലായിരുന്നു ചാരായം.ഇലക്ഷന്‍ സ്‌പെ ഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും അട്ടപ്പാടി ജനമൈത്രി പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കുളപ്പടി ഊരില്‍ നിന്നും മലയടിവാരത്തുള്ള കുറ്റിക്കാടുകള്‍ക്ക് ഇടയില്‍ നിന്നും 654 ലിറ്റര്‍ വാഷും വാറ്റുപകരണ ങ്ങളും കണ്ടെടുത്തിരുന്നു.തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അട്ട പ്പാടിയില്‍ വ്യാജവാറ്റ് ലോബി സജീവമാകുന്നുവെന്നതിന്റെ സൂച നകളാണിത്.എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരുകയാ ണ്.
ഭവാനി പുഴയോരത്ത് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന യില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സല്‍മാന്‍ റെസാലി, സന്തോ ഷ്,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ദേവകുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജീഷ്,നിധീഷ് ഉണ്ണി,ശരവണന്‍,ഡ്രൈവര്‍ അനുരാജ് എന്നിവര്‍ പങ്കെടുത്തു.