മണ്ണാര്‍ക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാത അപകടങ്ങളുടെ സഞ്ചാരവഴിയാകുന്നു.അമിതവേഗവും അശ്രദ്ധയുമാണ് കാരണമാ യി വിലയിരുത്തുന്നത്.വീതി കൂട്ടി നവീകരിച്ച പാതയില്‍ അപകട ങ്ങളൊഴിഞ്ഞ ദിവസം പോലുമില്ലെന്നതാണ് വാസ്തവം.ഇതിനകം നിരവധി പേര്‍ക്കും പരിക്കേല്‍ക്കുകയും ജീവഹാനിയും സംഭവിച്ചി ട്ടുണ്ട്.
ഇന്ന് പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടി യിടിച്ചുണ്ടായ അപകടത്തില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടാകാതിരുന്നതി നാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത് .ഫയര്‍ഫോഴ്‌സ്, പോലീസ് , നാട്ടുകാര്‍ എന്നിവരുടെ ധീരമായ രക്ഷാപ്രവര്‍ത്തനമാണ് പൊന്ന ങ്കോടിനെ തുണച്ചത്.പുലര്‍ച്ചെ നാലേമുക്കാലോടെയാണ് അപകടമു ണ്ടായത്.ഗ്യാസ് ടാങ്കര്‍ ലോറിയിലും തീപിടുത്തമുണ്ടായതോടെ പോ ലീസ് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി ഉടലെടുത്തു. മണിക്കൂറുകള്‍ക്കൊ ടുവില്‍ തീയണച്ചതോടെയാണ് നാടിന്റെ ശ്വാസം നേരെ വീണത്.
ദേശീയപാതയില്‍ അപകടമുണ്ടായ പൊന്നങ്കോടില്‍ റോഡ് പ്രവൃ ത്തി പൂത്തിയായിട്ടില്ല.പൊന്നങ്കോട്,തച്ചമ്പാറ വളവുകള്‍ പലപ്പോ ഴും അപകടകെണിയാകുന്നുണ്ട്.റോഡ് പണി നടക്കുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും അപരിചതരായ യാത്ര ക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നു.കഴിഞ്ഞ ഞായറാഴ്ച തച്ച മ്പാറയ്ക്കും മുണ്ടൂരിനുമിടയില്‍ ഏഴോളം അപകടങ്ങള്‍ ഉണ്ടാ യി.ഇതിന് മുമ്പും നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ഭാഗങ്ങളി ല്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ കാല്‍ നടയാത്രക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൂടി പോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ വയ്യെന്ന അവസ്ഥ യാണ്.കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരത്തില്‍ കോടതിപ്പടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കാന്‍ വയോധികനെ സഹാ യിക്കുന്നതിനെ ഹോം ഗാര്‍ഡിനും വയോധികനും കാര്‍ ഇടിച്ച് വീഴ്ത്തിയിരുന്നു.ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.വ്യാഴാഴ്ച നൊട്ടമല യില്‍ ബൈക്ക് കാറും കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് കാല്‍നടയാത്രക്കാരേയും ഇടിച്ച് വീഴ്ത്തിയിരുന്നു.ദേശീയപാത വീതി നവീകരിച്ചതോടെ റോഡിന്റെ നിലവാരം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് വാഹനഡ്രൈവര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പി ക്കുന്ന ഘടകങ്ങളില്‍ ഒന്ന്.വേഗത അമിതമാകുമ്പോഴാണ് അപ കടങ്ങള്‍ ഉണ്ടാകുന്നതും.അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തി ല്‍ അമിത വേഗത്തിന് പൂട്ടിടാനും അപകടങ്ങള്‍ ഇല്ലാതാക്കാനും പോലീസ് മോട്ടോര്‍ വാഹനവകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്ക ണമെന്ന ആവശ്യം ശക്തമാവുകയാണ്.