മണ്ണാര്‍ക്കാട്:കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി മണ്ണാര്‍ക്കാട്ടെ വ്യാപാരിയായ ജുനൈസ് മാതൃകയായി.ഇന്നലെ ഉച്ചക്കാണ് കാരാകുര്‍ശ്ശി സ്വദേശിയായ ഇര്‍ ഷാദിന്റെ പണമടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത്. പഴ്‌സ് ലഭിച്ച ജുനൈസ് ഏകോപന സമിതി ഭാരവാഹിയായ ഹാരി സ് മാളിയേക്കലിനെ വിവരം അറിയിക്കുകയും പഴ്‌സില്‍ നിന്നും കിട്ടിയ ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം നോക്കി ഉടമ സ്ഥന്‍ കാരാകുര്‍ശ്ശി സ്വദേശിയാണെന്നും മനസ്സിലാക്കുകയായിരു ന്നു.തുടര്‍ന്ന് ചന്തപ്പടിയില്‍ നോവ സ്റ്റുഡിയോ നടത്തുന്ന അന്‍വറി ന്റെ സഹായത്തോടെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.
പഴ്‌സ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലിരിക്കുകയായിരുന്ന ഇര്‍ഷാദ് ഉടന്‍ തന്നെ എത്തി ഏകോപനസമിതി ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ഹാരിസ് മാളിയേക്കല്‍,അന്‍വര്‍ നോവ സ്റ്റുഡിയോ എന്നി വരുടെ സാന്നിദ്ധ്യത്തില്‍ പഴ്‌സ് ഏറ്റുവാങ്ങി.ജുനൈസിന്റെ മാതൃ കാപരമായ പ്രവര്‍ത്തനത്തെ ഏകോപനസമിതി ഭാരവാഹികള്‍ അഭിനന്ദിച്ചു.
