മണ്ണാര്‍ക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ കര്‍ഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെ ടാന്‍ സമ്മതിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അട്ടപ്പാടി കല്‍ക്കണ്ടിയില്‍ സംഘ ടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പടെയുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും.പരിസ്ഥിതി ലോല മേഖല പോലെ തന്നെ മറ്റൊരു വെല്ലുവിളിയായിരിക്കുന്നത് ഭൂപതിവ് ചട്ട മാണ്.ഗാഡ്ഗില്‍,കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ക്ലോസ് ചെയ്തിട്ടില്ലെന്ന താണ് ഇത് വെളിവാക്കുന്നത്.ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം. മലയോര മേഖല നേരിടുന്ന വലിയ ജീവല്‍പ്രശ്‌നമാണ് വന്യമൃഗ ശല്ല്യം.വന്യമൃഗസംരക്ഷണത്തിന് എതിരല്ല.എന്നാല്‍ വനാതിര്‍ത്തി യില്‍ മനുഷ്യജീവിതം സാധ്യമാകുന്ന തരത്തിലുള്ള ഫോര്‍മുലയാ ണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു സിറിയക്ക് അധ്യക്ഷനാ യി.സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍,കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍,ഡിസിസി സെക്രട്ടറി പിആര്‍ സുരേഷ്,നേതാക്കളായ പിസി ബേബി,എം ആര്‍ സത്യന്‍,എന്‍.കെ.രഘുത്തമന്‍,വിഡി ജോസഫ്, ടിഎ സിദ്ദീഖ്,സി മുഹമ്മദ് ബഷീര്‍,ടിഎ സലാം മാസ്റ്റര്‍,സിഡി ബേ ബി,കെ ജെ മാത്യു,എസ് മാണിക്യന്‍,എം കനകരാജ്,പി ഷറഫുദ്ദീ ന്‍,പി എസ് അബ്ദുല്‍ അസീസ്,കെ.രവീന്ദ്രന്‍,ഇജെ ആന്റണി, ജയ റാം,അഡ്വ.സികെ ഉമ്മുസല്‍മ,ഗിരീഷ്ഗുപ്ത,ഹംസ കെയു,മനാഫ് കോട്ടോപ്പാ ടം,എന്നിവര്‍ സംസാരിച്ചു.