മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിലെ കല്ല്യാണക്കാപ്പ് നെ ച്ചുള്ളി റോഡ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് പൊളിച്ചിട്ടിരിക്കുന്ന ത് ഇരുചക്രവാഹനങ്ങളുള്‍പ്പടെയുള്ള ചെറു വാഹനങ്ങള്‍ക്ക് അപക ടകെണിയാവുകയാണ്.കഴിഞ്ഞ ദിവസം മഴ പെയ്തതോടെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്രക്ക് വെല്ലുവിളിയാകുന്നതായി യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഒരാഴ്ചക്കിടെ നാലോളം ഇരുചക്ര വാഹനയാത്രക്കാരാണ് ഈ വഴിയി ല്‍ അപകടത്തില്‍പ്പെട്ടത്.പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ എത്രയും വേഗം റോഡ് പ്രവൃത്തി പൂര്‍ത്തീകരി ക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി അധികൃതര്‍ക്ക് യൂത്ത് കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്,ഷെഫീക്ക് കഷാ യപ്പടി,ഹമീദ് ചങ്ങലീരി,റബിയത്ത് എന്നിവര്‍ നേരിട്ടെത്തി നിവേ ദനം നല്‍കി.മൂന്ന് കോടി ചെലവിലാണ് കല്ല്യാണക്കാപ്പ് മൈലാം പാടം റോഡ് നവീകരിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ വെച്ച പ്രവൃത്തി കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.